Advertisement

ബാഫ്ത പുരസ്‌കാരം; ത്രീ ബിൽബോർഡ്‌സ് ഔട്‌സൈഡ് എബിങ് മിസോരി മികച്ച ചിത്രം

February 19, 2018
Google News 0 minutes Read
bafta 2018 awards declared

എഴുപത്തിയൊന്നാമത് ബ്രിട്ടീഷ് അക്കാദമി ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ത്രീ ബിൽബോർഡ!്‌സ് ഔട്‌സൈഡ് എബിങ് മിസോരി മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് പ്രധാന അവാർഡുകൾ നേടി. ഗില്ലെർമോ ഡെർ ടോറോ ആണ് സംവിധായകൻ. ഗാരി ഓൾഡ്മാൻ നടനും ഫ്രാൻസസ് മാക്‌ഡൊമാൻഡ് നടിയുമായി.

മികച്ച ചിത്രം, മികച്ച ബ്രിട്ടീഷ് ചിത്രം, നടി, സഹനടൻ, തിരക്കഥ തുടങ്ങി അഞ്ച് അവാർഡുകളാണ് ത്രീ ബിൽബോർഡ!്‌സ് ഔട്‌സൈഡ് എബിങ് മിസോരി സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഫ്രാൻസസ് മാക്‌ഡൊമാൻഡിന് ലഭിച്ചു. രണ്ടാം ലോകമഹായുദ്ധം വിഷയമാക്കിയ ഡാർക്കസ്റ്റ് അവറിൽ വിൻസ്റ്റൺ ചർച്ചിലിനെ അവതരിപ്പിച്ച ഗാരി ഓൾഡ്മാൻ മികച്ച നടനായി.

കോൾ മീ ബൈ യുവർ നെയിമിനാണ് മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം. ബ്ലേഡ് റണ്ണർ 2049ന്റെ ദൃശ്യങ്ങൾ പകർത്തിയ റോജർ ഡീകിൻസ് മികച്ച ഛായാഗ്രാഹകനായി. കോകോ ആണ് മികച്ച ആനിമേഷൻ ചിത്രം. തൊഴിലിടങ്ങളിലെ ചൂഷണത്തിനെതിരെയുള്ള കാംപയിനിന്റെ ഭാഗമായി കറുത്ത വസ്ത്രം അണിഞ്ഞാണ് താരങ്ങൾ ബാഫ്ത അവാർഡിൽ പങ്കെടുക്കാൻ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here