Advertisement

‘യുവതീ പ്രവേശനത്തിന് അനുകൂലമായി മുന്‍പ് സംസാരിച്ചിട്ടുള്ള അമൃതാനന്ദമയി നിലപാട് മാറ്റിയത് ആര്‍.എസ്.എസ് പറഞ്ഞതുകൊണ്ടാണോ?’; കോടിയേരി

January 22, 2019
Google News 1 minute Read
Kodiyeri Balakrishnan CPIM

കേരളത്തിൽ കോൺഗ്രസ്സും ബി.ജെ.പിയും ഇരട്ടപെറ്റ സഹോദരൻമാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിയുടെ അംഗസംഖ്യ പൂജ്യമായി മാറും. ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്നും മതേതരജനാധിപത്യ ശക്തികൾക്കു മാത്രമേ ബിജെപിക്ക് ബദലാവാൻ കഴിയൂവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Read Also: ഓപ്പറേഷന്‍ തണ്ടര്‍; പൊലീസ് സ്റ്റേഷനുകളില്‍ വ്യാപക ക്രമക്കേട്

ബിജെപിക്ക് ഉള്ളില്‍ തന്നെ ഭിന്നത പുകയുന്നു. സംസ്ഥാന നേതാക്കളെ പോലും വിശ്വാസത്തില്‍ എടുക്കാന്‍ അണികള്‍ക്ക് കഴിയാത്ത അവസ്ഥയാണ്. മോദി കേരളത്തില്‍ വന്നിട്ട് കോണ്‍ഗ്രസിനെതിരെ ഒരക്ഷരം പോലും മിണ്ടിയില്ല. കോണ്‍ഗ്രസ് ആകട്ടെ തിരിച്ചും മിണ്ടുന്നില്ല. ഇരുവരും കേരളത്തില്‍ ഇരട്ടപെറ്റ സഹോദരന്‍മാരെ പോലെയാണെന്നും കോടിയേരി വിമര്‍ശിച്ചു.

Read Also: വീല്‍ ചെയറിലിരുന്ന് നാദിയ മോഹന്‍ലാലിനോട്, ‘എന്നാല്‍ എന്നോട് പറ ഐ ലവ് യൂ’ (വീഡിയോ)

രാമക്ഷേത്രം വേണമെങ്കിൽ കോൺഗ്രസിനെ ജയിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ബാബറി മസ്ജിദ് പൊളിച്ചത് കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ ആണ്‌. അധികാരമുണ്ടായിരുന്ന കാലത്ത് മതനിരപേക്ഷത സൂക്ഷിക്കാൻ കഴിയാത്ത കോൺഗ്രസിന് ഇനി എങ്ങനെ കഴിയുമെന്നും കോടിയേരി.

Read Also: മമതയ്ക്ക് ഹിന്ദു വിരോധമെന്ന് അമിത് ഷാ

കഴിഞ്ഞ ദിവസം നടത്തിയ അയ്യപ്പ സംഗമത്തിനെതിരെയും സെന്‍കുമാര്‍, അമൃതാനന്ദമയി എന്നിവര്‍ക്കെതിരെയും കോടിയേരി വിമര്‍ശനം ഉന്നയിച്ചു. അയ്യപ്പ സംഗമം അയ്യപ്പനുവേണ്ടി സംഘടിപ്പിച്ചതല്ല. ഇന്ത്യ മതാതിഷ്ഠിത രാജ്യമാകണമെന്നാണ് പഴയ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ചിദാനന്ദപുരി ബി.ജെ.പിയിൽ ചേർന്നാൽ ശ്രീധരൻപിള്ളയുടെ പ്രസിഡൻറ് സ്ഥാനം പോകും. ചിദാനന്ദപുരി കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണ് നടത്തിയത്. അയ്യപ്പ സംഗമമല്ല കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമാണ് നടന്നത്.

Read Also: ഒരേയൊരു കോഹ്‌ലി; ലോകക്രിക്കറ്റിന്റെ നായകന്‍

അമൃതാനന്ദമയിയെ പോലെയുള്ള മഹത് വ്യക്തികൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി അമൃതാനന്ദമയി സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ, ആർ.എസ്.എസ് പറഞ്ഞതുകൊണ്ടാണോ അമൃതാനന്ദമയി നിലപാട് മാറ്റിയത്. മാതാ അമൃതാനന്ദമയി നൈഷ്ഠിക ബ്രഹ്മചാരിയാണ്, അവരുടെ അടുത്ത് പല പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും പോകുന്നതല്ലേ എന്നിട്ട് അവരുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും സംഭവിച്ചോ? എന്നും കോടിയേരി തിരുവനന്തപുരത്ത് ചോദിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here