ഡല്‍ഹിയില്‍ പ്രതിപക്ഷ റാലി 13 ന്; മമതയും കെജ്‌രിവാളും ചന്ദ്രബാബു നായിഡുവും പങ്കെടുക്കും

ജനാധിപത്യം സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ജന്തര്‍മന്തറിലേക്ക് ബുധനാഴ്ച റാലി നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും റാലിയില്‍ പങ്കെടുക്കും. കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ റാലിയില്‍ എത്തുമെന്നാണ് സൂചന.
സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. നേരത്തെ കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണറെ അറസ്റ്റു ചെയ്യാന്‍ സിബിഐ സംഘമെത്തിയതിനെതിരെ മമത ബാനര്‍ജി ധര്‍ണ നടത്തിയിരുന്നു. കേന്ദ്രത്തിനെതിരായ സമരപരിപാടികള്‍ ഡല്‍ഹിയിലേക്ക് മാറ്റുമെന്നും മമത പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here