ഇമ്മാനുവൽ മാക്രോൺ അധികാരമേറ്റു

ഫ്രാൻസിന്റെ ഐക്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുമായി ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡൻറായി അധികാരമേറ്റു. പാരിസിലെ എലീസീ കൊട്ടാരത്തിൽ ആയിരുന്നു ചടങ്ങ്. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിൽ നിന്നാണ് മാക്രോൺ അധികാരമേറ്റെടുത്തത്. ആണവായുധങ്ങളുടെ കോഡും മറ്റു രഹസ്യങ്ങളും ഒാലൻഡ് കൈമാറി. സത്യപ്രതിജ്ഞ ചടങ്ങിൽ മക്രോണിന്റെ ഭാര്യ ബ്രിജിറ്റും സംബന്ധിച്ചു. ഫ്രാൻസിനെ ആധുനികതയിലേക്കു നയിക്കുമെന്നാണ് അധികാരമേറ്റ ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്. ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ് 39 വയസ്സുള്ള ഇമ്മാനുവൽ മാക്രോൺ.
emmanuel macron, french president, sworn in
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here