രാഹുൽ ഗൊരഖ്പൂർ ആശുപത്രി സന്ദർശിക്കില്ല; മരിച്ച കുട്ടികളുടെ വീടുകളിലെത്തും

rahul-gandhi congress mocks back bjp for mocking rahul gandhi

ഉത്തർപ്രദേശിൽ ഓക്‌സിജൻ കിട്ടാതെ 100ലേറെ കുരുന്നുകൾ മരിച്ച ഗൊരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ എത്തില്ല. പകരം ആശുപത്രിയിൽ മരിച്ച കുട്ടികളുടെ കുടുംബത്തെ സന്ദർശിക്കും. പുറത്തുനിന്നുള്ളവർ ആശുപത്രിയിലെത്തുന്നത് ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്ക് അണുബാധയ്ക്ക് കാരണമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ആശുപത്രിയിലെ രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സന്ദർശനം റദ്ദാക്കിയത്. രാഹുൽ ആശുപത്രി സന്ദർശിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഉത്തർപ്രദേശ് സർക്കാരിനെതിരായ സമരപരിപാടികൾക്ക് ശക്തി പകരാനാണ് രാഹുൽ ഉത്തർപ്രദേശിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top