Advertisement

നാറാത്ത് ആയുധ പരിശീലന ക്യാമ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

October 10, 2017
Google News 0 minutes Read
naraath case (1)

കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കേസിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന മുണ്ടോൻവയൽ കണിയാറക്കൽ തൈക്കണ്ടി അസ്ഹറുദീൻ(23) ആണ് എൻഐഎയുടെ പിടിയിലായത്. നാല് വർഷമായി ഒളിവിലായിരുന്നു ഇയാൾ.

കലാപം ലക്ഷ്യമിട്ട് 2013 ഏപ്രിൽ 23 മുതൽ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടത്തിൽ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. കേസിൽ 21 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞവർഷം എൻഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. സംഭവത്തിന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here