Advertisement

റോഡ് സുരക്ഷയുടെ ക്ലാസ് കേട്ട് മടങ്ങുന്ന യുവാവ്; കൈകൂപ്പി തൊഴുത് പോലീസ്

October 10, 2017
Google News 1 minute Read
viral photo of police holding hands

സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ ധാരാളമായി പ്രചരിച്ച് കൊണ്ടിരിക്കുന്ന ചിത്രമാണിത്. നാല് പേരുമായാണ് ഈ യുവാവ് സ്ക്കൂട്ടറില്‍ യാത്ര ചെയ്തത്. മൂന്ന് മക്കളും ഭാര്യയും യുവാവും. മൊത്തം അഞ്ച് പേര്‍.. അതും ഹെല്‍മറ്റ് വയ്ക്കാതെ!. ആന്ധ്രാ പ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം. ഈ കാഴ്ച കണ്ട സ്ഥലം സിഐ സുഭാഷ് കുമാറാണ് ഇയാളെ നോക്കി കൈ കൂപ്പി തൊഴുതത്. റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കഴിഞ്ഞ് പോകവെയാണ് യുവാവിനെ ഈ ‘അവസ്ഥയില്‍’ സിഐ കണ്ടത്. നിരാശ്ശയും നിസഹായതയും കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് സിഐ യുടെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here