ഈ ദ്വീപിൽ പുരുഷന്മാർക്ക് പ്രവേശനമില്ല
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് നാം മുമ്പ് കേട്ടിട്ടുണ്ട്. എന്നാൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അങ്ങനെയൊരു ദ്വീപുണ്ട്, കെനിയയിൽ.
മൗണ്ട് കെനിയയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന സമ്പുരു എന്ന പ്രദേശ്താണ് ഉമോജ ഊസോ എന്ന് ദ്വീപ്. 100 വർഷങ്ങളിലേറെയായി ഈ ദ്വീപിൽ പുരുഷൻ പ്രവേശിച്ചിട്ട് !
ഉമോജ എന്നാൽ ഐക്യം എന്നാണ് അർത്ഥം. ഇന്ന് പീഡനങ്ങളിൽ നിന്നും, നിരബന്ധിത വിവാഹങ്ങളിൽ നിന്നും, ചേലാകർമ്മം പോലുള്ള പ്രാകൃത ആചാരങ്ങളിൽ നിന്നും ഓടി രക്ഷപ്പെട്ടുവരുന്ന സ്ത്രീകളഉടെ അഭയകേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് ഉമോജ ദ്വീപ്.
ഇവിടെ സ്ത്രീകൾ തന്നെ നടത്തുന്ന പ്രൈമറി സ്‌കൂൾ, കൾച്ചറൽ സെന്റർ, എന്നിവ നടത്തുന്നുണ്ട്. പ്രദേശത്തിനടുത്തുള്ള സമ്പുരു നാഷ്ണൽ റിസർവ് സന്ദർശിക്കാനെത്തുന്ന സന്ദർശകർക്കായി ഒരു ക്യാമ്പിങ്ങ് സൈറ്റും അവർ ഒരുക്കുന്നുണ്ട്.
സമ്പുരു സംസ്‌കാരപ്രകാരം വളരെ താഴ്‌നന് സ്ഥാനമാണ് സ്ത്രീകൾക്ക്. അവർക്ക് സ്വന്തമായി ഭൂമി കൈവശംവെക്കുവാനോ, മറ്റ് വസ്തുക്കൾ സ്വന്തമാക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഭർത്താക്കന്മാർ കൈവശംവയ്ക്കുന്ന വെറും വസ്തുവായാണ് ഓരോ സ്ത്രീകളും അവിടെ ജിവിച്ചിരുന്നത്.
ലൈംഗിക പീഡനങ്ങളും, ഗാർഹിക പീഡനങ്ങളും, നിർബന്ധിത വിവാഹങ്ങളും, മറ്റ് പ്രാകൃത ആചാരങ്ങളും കൊണ്ട് സമ്പുരുവിലെ ജീവിതം സ്ത്രീകൾക്ക് അത്യധികം ദുസ്സഹമാണ്.
തൊണ്ണൂറുകളിൽ 600 ൽ പരം സമ്പുരു സ്ത്രീകളാണ് ബ്രിട്ടീഷ് പട്ടാളക്കാരാൽ പീഡിപ്പിക്കപ്പെട്ടത്. നാടിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് ഈ സ്ത്രീകളെയെല്ലാം അവരുടെ ഭർത്താക്കന്മാർ കൈവിടുകയും അവരെ നാടുകടത്തുകയും ചെയ്തു.
അങ്ങനെയാണ് അവർ ഉമോജയ്ക്ക് രൂപം കൊടുക്കുന്നത്. നിലവിൽ 47 സ്ത്രീകളും 200 കുട്ടികളും ഉമോജ ദ്വീപിൽ താമസിക്കുന്നു.
Source : Listing Maniac
umoja uaso
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here