വിജയ് മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

enforcement directorate to seize the assets of Vijay Malya

കിങ്ഫിഷർ ഉടമ വിജയ് മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ട പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമ നടപടികളിൽ നിന്നും ഒളിച്ചോടി പോകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന ക്രിമിനൽ പ്രൊസിജിയർ കോഡിൻറെ 83 ആം വകുപ്പനുസരിച്ചാണ് ഇഡിയുടെ നടപടി.

17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top