‘ഇത് വെറും കളിയല്ല’; കനത്ത സുരക്ഷയില്‍ ചെന്നൈയില്‍ ഇന്ന് ഐപിഎല്‍ മത്സരം

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ഐപിഎല്‍ പോരാട്ടത്തിന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നു. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദ്യ ഹോം മാച്ചാണ് ഇന്ന് നടക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി 4000-ല്‍ അധികം പോലീസുകാരെ വിന്യസിപ്പിക്കും.

ഇതിനു പുറമേ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്വകാര്യ സുരക്ഷാ ഉദ്യോഗസഥരും സുരക്ഷയ്ക്ക് ശക്തിപകരും. സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകളും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളുമെല്ലാം ഇതിനോടകം തന്നെ പോലീസ് നിരീക്ഷണത്തിലായിക്കഴിഞ്ഞു.

കാവേരി വിഷയത്തില്‍ ഐപിഎല്‍ വേദിയിലടക്കം പ്രതിഷേധം ഉയരണമെന്ന് നടന്‍ രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top