Advertisement

മോദി മികച്ച അഭിനേതാവ്: സോണിയ ഗാന്ധി

May 8, 2018
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച അഭിനേതാവാണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രി മികച്ച നാട്യക്കാരനും വാഗ്മിയുമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ജനങ്ങളുടെ വയറ് നിറക്കില്ലെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ ഗാന്ധി.

മോ​ദി​ക്ക് അ​ഭി​മാ​നി​ക്കാം അ​ദ്ദേ​ഹം വ​ലി​യൊ​രു വാ​ഗ്മി​യാ​ണെ​ന്ന​തി​ൽ. അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത് ന​ട​നെ​പ്പോ​ലെ​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ​ഗ​ങ്ങ​ൾ വി​ശ​പ്പ് മാ​റ്റു​മാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ സ​ന്തോ​ഷി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​സം​ഗ​ങ്ങ​ൾ​ക്ക് ഒ​ഴി​ഞ്ഞ വ​യ​റു​ക​ളെ നി​റ​യ്ക്കാ​നാ​വി​ല്ല​ല്ലോ? ഇ​തി​നു ഭ​ക്ഷ​ണം ത​ന്നെ​വേ​ണം- സോ​ണി​യ പ​റ​ഞ്ഞു.

കര്‍ഷകര്‍ സംസ്ഥാനത്ത് വരള്‍ച്ച മൂലം കഷ്ടപ്പെടുകയാണ്. വലിയ ദുരിതത്തിലാണ് ജനങ്ങള്‍. എന്നാല്‍, ഇതെല്ലാം പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും പ്രധാനമന്ത്രി സമ്മതിച്ചില്ല. ഇത്തരം നിലപാടിലൂടെ മോദി കര്‍ണാടകത്തെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here