23
Mar 2019
Saturday
100 News

മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

murder

തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  സി.പി.എംമുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍, അഫ്‌സാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റു. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.  രണ്ടാഴ്ച്ച മുന്‍പും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

murder

Top