ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രി ആയിരുന്ന റെനില്‍ വിക്രമസിംഗെയെ സ്ഥാനത്തു നിന്ന് മാറ്റി മഹീന്ദ്ര രാജപക്‌സയെ നിയമിക്കാനാണ് ഒക്ടോബര്‍ 26 ന് പ്രസിഡന്റ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത്. എന്നാല്‍, ഈ തീരുമാനത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റിരിക്കുകയാണ്. പ്രസിഡന്റ് സിരിസേനയുടെ നടപടി പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് നളിന്‍ പെരേര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. വിവിധ രാഷ്ട്രീയ കക്ഷികളും ഇലക്ഷന്‍ കമ്മീഷന്‍ അംഗവും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. റനില്‍ വിക്രമസിങ്കെയ്ക്കുള്ള പിന്തുണ യു.പി.എഫ്.എ. പിന്‍വലിച്ചതോടെയാണ് രാജ്യത്ത് ഭരണ അട്ടിമറി നടന്നത്.2015ലാണ് വിക്രമസിങ്കെയുടെ നേതൃത്വത്തില്‍ കൈ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here