കൈയേറ്റം തടയാന്‍ കളക്ടര്‍മാര്‍ ഉടന്‍ ഇടപെടണം: മുഖ്യമന്ത്രി (’24’ ഇംപാക്ട്)

സർക്കാർ ഭൂമിയിൽ കൈയേറ്റമുണ്ടായാൽ തടയാൻ കളക്ടർമാർ ഉടൻ ഇടപെടുന്ന സ്ഥിതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടെ വാർഷികസമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: ഇടുക്കിയിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി; ’24 ഇംപാക്ട്’
കൈയേറ്റം ഉണ്ടായാൽ ഉടൻ ശ്രദ്ധിക്കാനും നടപടിയെടുക്കാനും കഴിയണം. ആദിവാസി ഭൂവിതരണത്തിനുള്ള നടപടികൾ കളക്ടർമാർ വേഗത്തിലാക്കണം. ഈ വിഭാഗത്തിലെ കോർപ്പസ് ഫണ്ട് വിനിയോഗവും കൃത്യമായി മേൽനോട്ടം വഹിച്ച് വേഗത്തിലാക്കണം.
മാലിന്യസംസ്‌കരണത്തിലും പ്രത്യേക ശ്രദ്ധയുണ്ടാകണം. കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണ പ്ലാൻറുകൾ യാഥാർഥ്യമാക്കുന്നതിന് കളക്ടർമാരുടെ ഇടപെടൽ വേണം. സെപ്‌റ്റേജ് സംവിധാനമുണ്ടാക്കാൻ മേൽനോട്ടം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ഇനിയില്ല ആ ‘രണ്ട് രൂപാ ഡോക്ടര്‍’
മൂന്നാര്‍, പള്ളിവാസല്‍, വൈസന്റ്ബാലി, വട്ടവട, ചിക്കനാല്‍ എന്നീ പ്രദേശങ്ങളിലെ കൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ’24’ പുറത്തുവിട്ടിരുന്നു. രണ്ടും മൂന്നും സെന്റിലെ കൈയേറ്റം ഒഴിപ്പിക്കുകയും വന്‍കിട കൈയേറ്റങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടുക്കി കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടി. ഇതിനു പിന്നാലെയാണ് കൈയേറ്റ വിഷയങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here