റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനലിൽ

real madrid in world cup final

റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനലിൽ. ജാപ്പനീസ് ക്ലബായ കഷിമ ആൻറ്‌ലേസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം. റയലിനായി ഗരെത് ബെയ്ൽ ഹാട്രിക് നേടി.വോയിസ് ഓവർ
തുടർച്ചയായ മൂന്നാം തവണയും റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പിൻറെ ഫൈനലിനൊരുങ്ങി. ഇത്തവണ ക്രിസ്റ്റ്യാനോയുടെ വിടവ് നികത്തിയത് ഗരെത് ബെയ്!ൽ. ഏഷ്യൻ ചാന്പ്യൻമാരായ കഷിമ ആൻറ്‌ലേസ് തുടക്കത്തിൽ റയലിനെ ഞെട്ടിച്ചു. പല തവണ ഗോളിനടുത്തെത്തി ജാപ്പനീസ് സംഘം.

പക്ഷേ ബെയ്‌ലിന്റെ ഇടം കാൽ കാത്ത് വെച്ചത് മറ്റൊന്നായിരുന്നു.
ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ആദ്യ ഗോൾ പിറന്നു. രണ്ടാം പകുതി തുടങ്ങി അൽപ്പസമയത്തിനകം രണ്ടാം ഗോളും പിറന്നു. രണ്ട് മിനിറ്റ് കൂടി പിന്നിട്ടതോടെ ബെയ്‌ലിൻറെ ഹാട്രികും റയലിൻറെ ജയവും ഉറപ്പിച്ചു.

കഷിമ ഒരു ഗോൾ മടക്കിയെങ്കിലും പിടിച്ച് നിൽക്കാനുള്ള ത്രാണി അവർക്കുണ്ടായില്ല. നാലാം ക്ലബ് ലോകകപ്പാണ് റയലിന്റെ ലക്ഷ്യം. ഇതുവരെ നാല് തവണ ലോകകപ്പ് ഒരു ക്ലബും സ്വന്തമാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top