പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നു; ദര്‍ശനത്തിനായി വനിതാ സംഘത്തെയും കൊണ്ട് പോലീസ് മുന്നോട്ട്

പമ്പയ്ക്ക് സമീപത്ത് മനിതി പ്രവര്‍ത്തകരെ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. യുവതികളെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് കൊണ്ട് പോകുകയാണ്. ഇത്തരത്തില്‍ പോലീസ് യുവതികളെ കൊണ്ട് പോകുമ്പോള്‍ മറ്റൊരു സംഘം എത്തി തടഞ്ഞതത് സംഘര്‍ഷത്തിന് ഇടയാക്കി. എങ്കിലും പോലീസുകാര്‍ സുരക്ഷാ വലയം തീര്‍ത്ത് യുവതികളെ സന്നിധാനത്തേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ്. നീലിമലയ്ക്ക് സമീപത്താണ് സംഭവം. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടി നില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതികള്‍ക്ക് നേരെ ആക്രമണത്തിന് പ്രതിഷേധക്കാര്‍ തുനിഞ്ഞെങ്കിലും പോലീസ് പമ്പ ഗണപതി അമ്പലത്തേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here