Advertisement

തന്നേയും അമ്പിളിയേയും പിരിച്ചത് ആദിത്യനാണെന്ന് ലോവല്‍

January 29, 2019
Google News 0 minutes Read

താനും അമ്പിളിയും തമ്മില്‍ പിരിയാന്‍ കാരണം ആദിത്യനാണെന്ന് ആദ്യ ഭര്‍ത്താവ് ലോവല്‍. ആദിത്യന് അമ്പിളിയെ നേരത്തെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ. അത് എന്നോട് മുമ്പ് പറഞ്ഞിട്ടുള്ളതുമാണ്. അത് കഴിയാതെ വന്നപ്പോള്‍ എന്നെ കുറിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തി.

എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്റെ പിറന്നാള്‍ മറന്നോ; അമ്പിളി ദേവി

എന്റെ മകന് എന്നോട് വലിയ അടുപ്പമായിരുന്നു എന്നാല്‍ ഇപ്പോള്‍ എന്നെ മകനില്‍ നിന്ന് അകറ്റി. മാസത്തില്‍ മൂന്ന് ദിവസം എന്റെ അടുത്ത് കുഞ്ഞിനെ നിറുത്തണമെന്നാണ് കോടതി വിധി. എന്നാല്‍ അഞ്ച് മിനിറ്റ് പോലും എന്റെ കൂടെ നിറുത്താറില്ല. എന്നെ കണ്ടാല്‍ തന്നെ കുഞ്ഞിന് പേടിയാണ്. അത്തരത്തില്‍ കുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വച്ചിരിക്കുകയാണ്.

ഈ അക്രമണങ്ങള്‍ അമ്പിളി ദേവിയ്ക്ക് എതിരെയല്ല, എനിക്ക് നേരെ: ആദിത്യന്‍

കുഞ്ഞ് വഴിയാണ് ആദിത്യന്‍ അമ്പിളിയുമായി അടുത്തത്. എന്നെ കുറിച്ച് മോശമായ കഥകള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. അമ്പിളിയുടെ മനസില്‍ വിഷം കുത്തി വച്ചു. അടുത്തിടെ അമ്പിളിയെ ഗുണ്ടകളെ വിട്ട് ആക്രമിച്ചു. അതിന് പിന്നില്‍ ആദിത്യനാണ് എന്നാല്‍ അത് ഞാനാണെന്നാണ് അമ്പിളിയെ ധരിപ്പിച്ച് വച്ചിരിക്കുന്നത്. അമ്പിളിയുടേയും ആദിത്യന്റേയും വിവാഹകാര്യം വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഞാന്‍ അറിഞ്ഞിരുന്നു, അത് അറിഞ്ഞപ്പോള്‍ തന്നെ അമ്പിളിയുടെ അച്ഛനെ വിളിച്ചു. അച്ഛന്‍ അത് കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ വച്ചു. അതിന് പിന്നാലെ ചിലര്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ലോവല്‍ പറയുന്നു

നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here