രാജ്യത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് സച്ചിന്‍ പൈലറ്റ്

ഭീകരവാദം അടക്കം രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഭരണഘടന സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തിയവര്‍ക്ക് എതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. തിരുവനന്തപുരത്ത് ഡിസിസി ഭാരവാഹികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ കേരളത്തില്‍ 20 സീറ്റിലും യുഡിഎഫിന് ജയിക്കാനാകും. രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വിജയം പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്നതാണ്. താഴെ തട്ടില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമാണ് രാജസ്ഥാനിലെ വിജയമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.ഓള്‍ ഇന്ത്യ പ്രാഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോണ്‍ക്ലേവിലും സച്ചിന്‍ പൈലറ്റ് പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here