പാക്കിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവച്ചിട്ടു

surgical strike

രാജസ്ഥാനിലെ ഗംഗാനഗറിൽ പാകിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടു. ഇന്നലെ രാത്രി ഏഴരയൊടെയാണ് സംഭവം. പാക് ഡ്രോണ്‍ ആണിതെന്ന് സൂചനയുണ്ട്. ഇക്കാര്യം  ഇന്ത്യന്‍ സേന സ്ഥിരീകരിച്ചു.  ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയിലും  ആളില്ലാ വിമാനത്തെ വ്യോമസേന വെടിവച്ചിട്ടിരുന്നു.
ReadAlso: പട്ടാളത്തൊപ്പി; ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാക്കിസ്ഥാന്‍
ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്‍റെ ശ്രമമുണ്ടായതെടെ ആളില്ലാ വിമാനം  വ്യോമസേന വെടിവച്ചിടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top