Advertisement

ഇദായ് ചുഴലികാറ്റ്; മരണസംഖ്യ 182 ആയി

March 19, 2019
Google News 1 minute Read

ഇ​ദാ​യ് ചു​ഴ​ലി​ക്കാ​റ്റ് രൂക്ഷമായതിനെ തു​ട​ർ​ന്ന് മൊ​സാം​ബി​ക്കി​ലും തൊട്ടടുത്ത രാജ്യമായ സിം​ബാ​ബ്‌​വേ​യി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 182 ആ​യി. എന്നാൽ, മൊ​സാം​ബി​ക്കി​ൽ മരണപ്പെട്ടവരുടെ സംഖ്യ ആ​യി​രം ക​ട​ന്നേ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഫി​ലി​പ് ന്യൂ​സി മാധ്യമങ്ങളോട് പറഞ്ഞു. ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പിച്ചിട്ടുണ്ട്.

മൊ​സാം​ബി​ക്കി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ ബൈ​റ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടങ്ങൾ സംഭവിച്ചത്. ഇ​വി​ട​ത്തെ 90 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ൾ​ക്കും നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 15 ല​ക്ഷ​ത്തോ​ളം പേ​രെ ചു​ഴ​ലി​ക്കാ​റ്റ് സാരമായി ബാ​ധി​ച്ചു​വെ​ന്നാ​ണ് യു​ എ​ന്നും രാജ്യങ്ങളുടെ സ​ര്‍​ക്കാ​രു​ക​ളും വി​ല​യി​രു​ത്തു​ന്ന​ത്.

Read Also : ലുബാന്‍ ചുഴലികാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ ആക്രമണമുണ്ടായത്. ഇതിനെ തുടർന്ന് മൊ​സാം​ബി​ക് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ശ​ക്ത​മാ​യി. പിന്നീട് ചുഴലിക്കാറ്റ് മ​ലാ​വി​യി​ലേ​ക്കും സിം​ബാ​ബ്‌​വേ​യി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here