ഇന്നത്തെ പ്രധാനവാർത്തകൾ

രാഹുല്‍ ഗാന്ധി സമ്മതം മൂളി; വയനാട്ടില്‍ മത്സരിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും.  വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് ടി സിദ്ധിഖ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് നേരിട്ടു സംസാരിച്ചിരുന്നു.

 

ചെര്‍പ്പുളശ്ശേരി പീഡനം; പ്രതി പ്രകാശന്‍ അറസ്റ്റില്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച്  യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി പ്രകാശന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡനം നടന്നെന്ന് പെണ്‍കുട്ടി രഹസ്യമൊഴിയിലും ആവര്‍ത്തിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പ്രതി പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഓച്ചിറയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവം; പൊലീസ് മഹാരാഷ്ട്രയിലേക്ക്

ഓച്ചിറയില്‍ പതിമൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നു. ബംഗളൂരുവിലും രാജസ്ഥാനിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നത്.

 

കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍ നടുവിലില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആര്‍എസ്എസ് നേതാവായ ഷിബുവിന്റെ വീട്ടു മുറ്റത്താണ് സ്‌ഫോടനമുണ്ടായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയതെന്നാണ് സൂചന.ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനം.

 

മാണ്ഡ്യയിൽ സുമലതയ്ക്ക് ബിജെപി പിന്തുണ

കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുമലതയെ ബിജെപി പിന്തുണയ്ക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യയില്‍ സുമലതയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

ഐപിഎൽ; ചെന്നൈ ജയത്തോടെ തുടങ്ങി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്‌സിന് ജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 7 വിക്കറ്റിനാണ് ചെന്നൈ തകർത്തത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top