Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24 /03/2019)

March 24, 2019
Google News 0 minutes Read

1. സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. തിരുവനന്തപുരം പാറശാലയിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2. വയനാട് സ്ഥാനാര്‍ത്ഥി തീരുമാനം ഇന്നുണ്ടാകില്ല; രാഹുല്‍ ഗാന്ധിയുടെ നിലപാടിന് കാത്ത് കെപിസിസി

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകില്ല. വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തിന് കാത്തിരിക്കുകയാണ് കെപിസിസി. മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വന്നാല്‍ അത് തെരഞ്ഞെടുപ്പിന് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, രാഹുല്‍ വരുന്നമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആവേശത്തിലാണ് വയനാട് ഡിസിസി.

3. ‘പാര്‍ട്ടിയുമായി ബന്ധമില്ലാത്ത എനിക്ക് പാര്‍ട്ടി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല’; തുറന്നുപറഞ്ഞ് ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ അറസ്റ്റിലായ പ്രകാശന്‍; വീഡിയോ

ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രകാശന്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ കുറച്ചു മാസമായി അവളുമായി യാതൊരു ബന്ധവുമില്ല. പ്രത്യേകിച്ച് കാരണമൊന്നും പറയാതെ അവള്‍ പോയതാണ്. എന്തിന്റെ പേരിലാണ് അവള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും പ്രകാശ് പറയുന്നു. ഇക്കാര്യങ്ങള്‍ പ്രകാശന്‍ പറയുന്ന സെല്‍ഫി വീഡിയോ ട്വന്റിഫോറിന് ലഭിച്ചു.

4. വയനാട്ടിലും വടകരയിലും ആര്? സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ് എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 38 ലോക്‌സഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയത്.

5. സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ 2019 മാർച്ച് 24 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3 ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട്. മാർച്ച് 25, 26 തീയ്യതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here