Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

March 30, 2019
Google News 1 minute Read

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി വെന്റിലേറ്ററില്‍ തുടരും

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുമെന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് വിദഗ്ധ സംഘത്തിലുള്ള ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ടിനു പറഞ്ഞു.

 

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധന : പൊലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനയെന്ന് പൊലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ പടിപടിയായ വർധനവാണ് കേസുകളിൽ ഉള്ളത്. പോക്‌സോ കേസുകളുടെ കാര്യത്തിലും സമാനതകളില്ലാത്ത വർധനവാണ് കേരളത്തിൽ സംഭവിക്കുന്നത്.

 

മൊറട്ടോറിയം; സംസ്ഥാന സർക്കാരിന്റെ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും. സംസ്ഥാന സർക്കാർ നൽകിയ വിശദീകരണമടക്കമുള്ള ഫയൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് തീരുമാനമെടുത്തത്.

 

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭർത്താവ് ഭർതൃമാതാവും അറസ്റ്റിൽ

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഇന്ന് രാവിലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.മാർച്ച് 21നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ചെങ്കുളം പറണ്ടോട്ടുള്ള ഭർതൃഗൃഹത്തിൽ മരിച്ചത്.

 

പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ജവാന് പരിക്ക്

ജമ്മുകാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. പുൽവാമയിലെ എസ്ബിഐ ശാഖയ്ക്കു സമീപത്തെ സിആർപിഎഫ് ക്യാമ്പിനു നേരെയായിരുന്നു വൈകീട്ടോടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ സേനയെത്തിയിട്ടുണ്ട്.

 

വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത്

വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത്. തീരുമാനം നീണ്ടുപോകരുതെന്നും സ്ഥാനാർത്ഥിത്വം വൈകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചെന്ന് മുസ്ളീം ലീഗ് നേതാക്കൾ വ്യക്തമാക്കി.

 

മുംബൈയെ കീഴടക്കി പഞ്ചാബ്; 8 വിക്കറ്റ് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൺ പഞ്ചാബിന് 8 വിക്കറ്റ് ജയം. മുംബൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യത്തെ 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. പുറത്താകാതെ 71 റൺസ് നേടിയ ഓപ്പണർ കെ.എൽ രാഹുൽ, ക്രിസ് ഗെയ്ൽ(40), മായങ്ക് അഗർവാൾ(43) എന്നിവരുടെ മികവിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here