Advertisement

ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യം തള്ളി; വിജയ് മല്യക്ക് വീണ്ടും തിരിച്ചടി

April 8, 2019
Google News 0 minutes Read

വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ഇ​ന്ത്യ​ക്ക് കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ല​ണ്ട​നി​ലെ കോ​ട​തി ത​ള്ളിയതാണ് മല്യക്ക് തിരിച്ചടി ആയത്. അ​തേ​സ​മ​യം, മ​ല്യ​യ്ക്ക് സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​തി​നാ​യി ആ​റാ​ഴ്ച സ​മ​യ​വും അ​നു​വ​ദി​ച്ചു.

ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ നി​ന്ന് 9000 കോ​ടി വാ​യ്പ​യെ​ടു​ത്ത് ഇംഗ്ലണ്ടിലേക്ക് മു​ങ്ങി​യ വി​ജ​യ് മ​ല്യ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ല​ണ്ട​നി​ലെ വെ​സ്റ്റ്മി​നി​സ്റ്റ​ർ കോ​ട​തി​യാ​ണ് നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്.

ഇ​തി​നെ തു​ട​ർ​ന്ന് മ​ല്യ​​യെ ഇ​ന്ത്യ​ക്കു വി​ട്ടു ​കി​ട്ടു​ന്ന​തി​ന് യു​കെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സ​ജീ​ദ് ജാ​വി​ദ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് മ​ല്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ർ ഹ​ർ​ജി​യു​മാ​യി ല​ണ്ട​നി​ലെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here