ജനകീയ അധികാരത്തിനായി ആയുധമേന്തണം; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലിയിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. ബിജെപിയുടെ ഹിന്ദുത്വ ഫാസിസവും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവും സിപിഐഎം സോഷ്യല്‍ ഫാസിസവും ബദലല്ലെന്ന് പോസ്റ്ററില്‍ പറയുന്നു. ജനകീയ അധികാരത്തിനായി ആയുധമേന്തണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ പാതയില്‍ ചേര്‍ന്ന് വിപ്ലവം നടത്തണമെന്നായിരുന്നു അന്ന് പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തത്. സിപിഐ (എംഎല്‍) നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top