വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റു ഭീഷണിയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ തട്ടികൊണ്ടു പോകാനൊ പ്രചരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും ഉടനെ പേഴ്‌സണൽ ഗണമാൻമാരെ നിയമിക്കും. വനാതിർത്തിയിൽ രാഷ്ട്രീയപാർട്ടികൾ പ്രചാരണം നടത്തുമ്പോൾ സുരക്ഷ നൽകണമെന്ന് പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശവും നൽകി.

Read more:ജനകീയ അധികാരത്തിനായി ആയുധമേന്തണം; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ജില്ലയിൽ സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പലയിടത്തും പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മാവോയിസ്റ്റ് മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് സ്ഥാനാർഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് പൊലീസിന് ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top