കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് പ്രതികൾ വീട് ഒഴിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് പ്രതികളായ ബിലാലും, വിപിനും മംഗലാപുരത്ത് വീട് ഒഴിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന് വേണ്ടിയായിരുന്നുവീടൊഴിപ്പിക്കൽ നടത്തിയത്.

ഇതിനുമുമ്പ് തോക്ക് ചൂണ്ടിയും പ്രതികൾ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ബ്യൂട്ടീ പാർലറിൽ വെടിവയ്പ്പ് നടത്തിയത് 1 മാസം നീണ്ട ഗൂഡാലോചനയ്ക്ക് ശേഷമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Read Also : കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; നിർണായക തെളിവുകൾ പോലീസിന്

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ 2018 ഡിസംബർ 15നാണു ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തത്. വെടിവയ്പിന് ഒരുമാസം മുൻപു നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു.

Top