ഇന്നത്തെ പ്രധാന വാർത്തകൾ
തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ പരക്കെ ആക്രമണം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. ബംഗാളിലെ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മുഹമ്മദ് സലീമിന് നിസാര പരിക്കുകൾ ഉണ്ടെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഡാർജിലിംഗിലും ആക്രമണമുണ്ടായതായാണ് വിവരം.
രമ്യ ഹരിദാസിനെതിരായ പരാമർശം; എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് താക്കീത്
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. വിജയരാഘവന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി.
കേരളത്തിലെ വിശ്വാസ സംരക്ഷണത്തിനായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കേരളത്തിൽ ഈശ്വരന്റെ പേര് ഉച്ചരിച്ചാൽ കള്ളക്കേസിൽ കുടുക്കുകയും ലാത്തിച്ചാർജ് നടത്തുകയുമാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും തകർക്കാൻ ബിജെപി അനുവദിക്കില്ലെന്നും ഇതിനായി ഓരോ കുഞ്ഞും രംഗത്തിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹിയിൽ ആം ആദ്മി സഖ്യമില്ല; ഏഴ് സീറ്റിലും കോൺഗ്രസ് മത്സരിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റിലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് തീരുമാനം. ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് 4 സീറ്റ് വരെ നൽകാൻ ധാരണയായിരുന്നെങ്കിലും ഹരിയാനയിൽ സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സഖ്യചർച്ചകൾ പരാജയപ്പെട്ടത്.
മൂന്ന് വയസ്സുകാരനെ മർദ്ദിച്ച സംഭവം; മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
മൂന്ന് വയസ്സുകാരനെ മർദ്ദിച്ച കേസിൽ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതാവ് പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയതിനാണ് മർദ്ദിച്ചതെന്നാണ് അമ്മയുടെ കുറ്റസമ്മതം.
ഹർദ്ദിക്ക് വെടിക്കെട്ട്; ഡൽഹിക്ക് 169 റൺസ് വിജയ ലക്ഷ്യം
ഹർദ്ദിക്ക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇന്നിംഗ്സ് മാറ്റിമറിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 169 റൺസ് വിജയലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 168ലെത്തിയത്. സ്ലോ പിച്ചിൽ സ്പിന്നർമാരായ അമിത് മിശ്ര, അക്സർ പട്ടേൽ എന്നിവരുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here