കുവൈറ്റിലും ‘വാറ്റ്’ വരുന്നു; 2021 മുതൽ നടപ്പാക്കും

കുവൈറ്റിൽ 2021-2022 സാമ്പത്തിക വർഷത്തിൽ മൂല്യ വർധിത നികുതി അഥവാ വാറ്റ് നടപ്പാക്കിയേക്കും. ഇതിനായി നടപടികൾ ആരംഭിച്ചതായി സാമ്പത്തിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാറ്റ് ഏർപ്പെടുത്താൻ ജിസിസി തലത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിലും ആഭ്യന്തര എതിർപ്പിനെ തുടർന്ന് കുവൈറ്റിൽ പ്രാബല്യത്തിൽ വന്നിട്ടില്ല.

Read Also; കുവൈറ്റില്‍ വിദേശികളുടെ തൊഴില്‍ നിയമനത്തിന്അംഗീകാരം; പ്രവൃത്തിപരിചയ പരിശോധന ഏര്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി

സൗദിയും യുഎഇയും കഴിഞ്ഞ വർഷം വാറ്റ് നടപ്പിലാക്കിയിരുന്നു. ഇത് കണക്കിലെടുത്തും, സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റ് ഉൾപ്പെടെയുള്ള നടപടികൾ അനിവാര്യമാണെന്ന അഭിപ്രായം ശക്തമായി നിലവിലുള്ളതിനാലുമാണ് വാറ്റ് നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ പുതിയ നീക്കം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More