ഇന്നത്തെ പ്രധാനവാർത്തകൾ (15/05/2019)

അക്രമം: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു; നടപടി ചരിത്രത്തിൽ ആദ്യം
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിവരെയാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു നടപടി ചരിത്രത്തിൽ ആദ്യമാണ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി.
മുൻ സുപ്രീംകോടതി ജഡ്ജി മദൻ ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു
മുൻ സുപ്രീംകോടതി ജഡ്ജി മദൻ ഭീംറാവു ലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോൺ റെസിഡന്റ് പാനലിൽ മൂന്നു വർഷത്തേക്കാണ് നിയമനം.
മെയ് 18 ന് രാജ്യത്ത് സ്‌ഫോടനങ്ങൾ നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
ബുദ്ധപൂർണിമ ദിനമായ മെയ് പതിനെട്ടിന് രാജ്യത്ത് സ്‌ഫോടനങ്ങൾ നട്തതാൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ വിവിധയിടങ്ങളിൽ വൻ സ്‌ഫോടനം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി മൂന്ന് ഭീകരർ നേപ്പാൾ വഴി ഇന്ത്യയിൽ കടന്നെന്നും കശ്മീരിലെ ബന്ദിപ്പോരയിലെത്തിയതായും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സൂചന ലഭിച്ചു.
ചൂർണിക്കര ഭൂമി വിവാദം; കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്
ചൂർണ്ണിക്കര ഭൂമി വിവാദത്തിൽ കേസെടുക്കാൻ വിജിലിൻസ് ഡയറക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം സ്‌പെഷ്യൽ സെൽ 2 നാണ് അന്വേഷണ ചുമതല. പൊലീസ് സൂപ്രണ്ട് കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള തിരുവനന്തപുരം ലാൻഡ് റവന്യു ഓഫീസിലെ ക്ലർക്ക് അരുണിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
നെയ്യാറ്റിൻകരയിലെ ആത്മഹത്യ; കത്തിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ
നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ. ഭാര്യയുടെയും മകളുടെയും ആത്മഹത്യയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ടുള്ള ജപ്തി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വീട് വിൽക്കാൻ തടസ്സം നിന്നിട്ടില്ലെന്നുമാണ് ചന്ദ്രന്റെ മൊഴി.
കോൺഗ്രസ് വാർത്താസമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം
ഡൽഹിയിൽ കോൺഗ്രസ് വാർത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം. കോൺഗ്രസ് വക്താവ് പവാൻ ഖേരയുടെ വാർത്താ സമ്മേളനത്തിനിടെയാണ് ദേശീയ പതാകയുമായി യുവാവ് പ്രതിഷേധവുമായെത്തിയത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരനെ ഹാളിൽ നിന്നും പുറത്താക്കി.
കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സാമൂഹ്യപരിഷ്‌കർത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അമിത് ഷായുടെ അണികളാണ് പ്രതിമ തകർത്തത്. സ്വാമി വിവേകാനന്ദന്റെ ഭവനത്തിൽ നിന്നും തുടങ്ങിയ റാലി വിദ്യാസാഗർ കോളെജിനടുത്ത് എത്തിയപ്പോൾ സംഘർഷമുണ്ടാകുകയും കോളെജിൽ സ്ഥാപിച്ചിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയുമായിരുന്നു.
നെയ്യാറ്റിൻകരയിൽ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
‘മതനിരപേക്ഷതയ്ക്കായിരുന്നു തൃശൂരിലെ വോട്ട്’; തൃശൂരിൽ വിജയം ഉറപ്പെന്ന് ടിഎൻ പ്രതാപൻ
തന്റെ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. തൃശൂരിൽ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എൽഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തുമെന്നാണ് ടിഎൻ പ്രതാപന്റെ പ്രവചനം.
പാറക്കണ്ടി പവിത്രൻ വധക്കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
സിപിഎം പ്രവർത്തകനായിരുന്ന പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here