കേരള കോൺഗ്രസിലെ പിളർപ്പ്;ജോസ് കെ മാണിയുമായി നാളെ ചർച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സമവായ ചർച്ചകളുടെ ഭാഗമായി നാളെ ജോസ് കെ മാണിയുമായി ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസിൽ സമവായം ഉണ്ടാകണമെന്നതാണ് യുഡിഎഫിന്റെ ആഗ്രഹം. ഇതിനായാണ് നാളെ ചർച്ച നടത്തുന്നത്. കെ.എം മാണിയുടെ പാർട്ടി ഒന്നിച്ചു നിൽക്കണമെന്നും സമവായ ചർച്ചകളുമായി മുന്നോട്ടു പോകാൻ തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read Also;  രണ്ടില ചിഹ്നം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും വ്യക്തിയല്ലെന്ന് ജോസ് കെ മാണി

യുഡിഎഫ് ഇതുവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ചർച്ചയ്ക്ക്  വിളിച്ചാൽ സമവായത്തിന് തയ്യാറാണെന്നും ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. സമവായ ചർച്ചകൾക്കെല്ലാം തയ്യാറാണെന്നും എന്നാൽ ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞുവെന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top