മുംബൈയിൽ കനത്ത മഴ തുടരുന്നു; നഗരമേഖലയിൽ റെയിൽ,റോഡ് ഗതാഗതം തടസ്സപ്പെട്ടു

മുംബൈയിൽ കനത്ത മഴ തുടരുന്നു. പത്തു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ് ഇത്തവണ മുംബൈയിൽ ലഭിച്ചത്. കനത്ത മഴ നഗര മേഖലയിൽ റെയിൽ,റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായി. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുംബൈയിൽ നിന്നുള്ള ദീർഘ ദൂര ട്രെയിനുകളിൽ പലതും വൈകിയോടുന്നത് തുടരുകയാണ്.

Read Also; സിഗരറ്റ് വാങ്ങാനിറങ്ങിയ നടന്മാരെ ഭീകരവാദികളെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

അർബൻ, ഹാർബർ ലൈനുകളിലെ ലോക്കൽ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. വെസ്റ്റേൺ ഹൈവേകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.അടിപ്പാതകളിൽ വെള്ളം നിറഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഗതാഗതം വഴി തിരിച്ചുവിട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തെയും ബാധിച്ചു. ചില പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top