എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടു എന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി. സെല്‍ എടുത്ത തീരുമാനം അട്ടിമറിച്ച നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കാസര്‍ഗോഡ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ജില്ലാ കലക്ടറുടെയും സാന്നിധ്യത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ജൂണ്‍ 15ന് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞതാണിത്. മന്ത്രി പറഞ്ഞത് വ്യക്തം.
ജൂണ്‍ 25 മുതല്‍ ജൂലൈ 9 വരെ വിവിധ പഞ്ചായത്തുകളിലായി മെഡിക്കല്‍ ക്യാമ്പ് നടത്തും. ഹര്‍ത്താല്‍ ദിനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കു മാത്രമല്ല ആര്‍ക്കും ക്യാമ്പില്‍ വരാം.
എന്നിട്ടും തീരുമാനം കടലാസിലേക്ക് മാറുമ്പോള്‍ അട്ടിമറിക്കപ്പെട്ടു. ജൂണ്‍ 25 മുതല്‍ ജൂലൈ 9 വരെ നടക്കുന്നത് ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പായി മാറി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് ജൂലൈ 10 ന് പെരിയയില്‍ വച്ച് ക്യാമ്പ് നടക്കുമെന്നായി. തീരുമാനം അട്ടിമറിക്കപ്പെട്ടു. വ്യത്യസ്ത പഞ്ചായത്തുകളില്‍ എന്ന് മന്ത്രി പറഞ്ഞത് ഒരു സ്ഥലത്ത് മാത്രമായി.
സെല്‍ എടുത്ത തീരുമാനം ജില്ലാ കലക്ടര്‍ അട്ടിമറിച്ചു എന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പറയുന്നത്. കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതി വിധി പുതിയ സമരത്തിനിറങ്ങുന്ന ദുരിതബാധിതര്‍ക്ക് ആശ്വാസമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here