ഇന്നത്തെ പ്രധാന വാർത്തകൾ

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; മൂന്ന് പ്രതികൾ കൂടി പിടിയിൽ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ആരോമൽ,അദ്വൈത്,ആദിൽ എന്നിവരാണ് പിടിയിലായത്. കോളേജിലെ സംഘർഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകൻ അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ പ്രതികളാണിവർ.
കര്‍ത്താര്‍പ്പൂര്‍ തീര്‍ത്ഥാടക ഇടനാഴിയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച വിജയം ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാകിസ്ഥാന്‍ അംഗീകരിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് വിസ ഇല്ലാതെ കര്‍ത്താപുര്‍ സന്ദര്‍ശിക്കാം. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രം ഉപയോഗിക്കരുതെന്ന ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചതായി ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എസ്എസി എല്‍ദാസ് വ്യക്തമാക്കി.
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കുടുംബം. ബാലഭാസ്‌ക്കറിന്റെ പിതാവ് കൊച്ചിയിൽ മുതിർന്ന അഭിഭാഷകൻ രാം കുമാറുമായി കൂടിക്കാഴ്ച നടത്തി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് കെ സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
മലയാളി ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടിട്ടില്ലെന്ന് എന്‍ഐഎ
മലയാളി ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടിട്ടില്ലെന്ന് എന്‍ഐഎ. കൃത്യമായ ഒരു വിവരവും ഇക്കാര്യത്തില്‍ ഇല്ല. അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ വെളിപ്പെടുത്തുന്നു. ടെലിഗ്രാം സന്ദേശത്തിലൂടെയാണ് റാഷിദ് അബ്ദുള്ളയും ഒപ്പമുണ്ടായിരുന്ന നാല് പേരും അഫ്ഗാനില്‍ കൊല്ലപപ്പെട്ടതായി വിവരം പുറത്ത് വന്നത്.
യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം; പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. കോളേജിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ താൻ പുറത്തായത് ജഡേജയ്ക്ക് വല്ലാത്ത ഹൃദയവേദനയുണ്ടാക്കിയിരുന്നുവെന്ന് ഭാര്യ റിവാബ. താൻ പുറത്തായിരുന്നില്ലെങ്കിൽ ടീം ജയിച്ചേനെയെന്ന് ജഡേജ പറഞ്ഞു കൊണ്ടേ ഇരിക്കുകയായിരുന്നുവെന്ന് റിവാബ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here