ബെയിൽ ചൈനയിലേക്ക്; കൂടുമാറ്റം റെക്കോർഡ് തുകയ്ക്ക്

റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്ത് സൂപ്പര്‍താരം ഗരേത് ബെയിൽ ക്ലബ്ബ് വിടുന്നു. പരിശീലകന്‍ സിനദിന്‍ സിദാന്‍ ബെയിലിനോട് ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന് പറഞ്ഞതോടെ താരം മറ്റു ടീമുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സൂചനകള്‍ ശരിയാണെങ്കില്‍ വെയ്ല്‍സ് വിങ്ങര്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ജിങ്‌സു സണിങ്ങുമായി കരാറിലേര്‍പ്പെടും. അടുത്തദിവസം തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും.
മൂന്നു വര്‍ഷത്തെ കരാറാണ് ബെയിൽ ലക്ഷ്യം വെക്കുന്നത്. ആഴ്ചയില്‍ 8 കോടിയോളം രൂപ പ്രതിഫലത്തിനായിരിക്കും കൂടുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ആറു സീസണുകളിലായി റയല്‍ മാഡ്രിഡില്‍ കളിക്കുന്ന താരം 4 ചാമ്പ്യന്‍സ് ലീഗ് കിരീടം ടീമിനൊപ്പം സ്വന്തമാക്കിയിരുന്നു. ഒരു ലാ ലീഗ കിരീടനേട്ടത്തിലും ബെയിൽ പങ്കാളിയായി.
ജിങ്‌സുവുമായി കരാറിലേര്‍പ്പെട്ടതിനുശേഷം ബെയിൽ ഇറ്റാലിയന്‍ സീരി എ യില്‍ കളിക്കാനുള്ള സാധ്യതയേറെയാണ്. ജിങ്‌സു ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഇന്റര്‍മിലാന്‍ ക്ലബ്ബിന്റെ പകുതിയിലധികം ഷെയറുകളും. ജിങ്‌സുവുമായി കരാറിലേര്‍പ്പെട്ടതിനുശേഷം താരത്തെ ലോണില്‍ ഇറ്റാലിയന്‍ ടീമിലേക്ക് മാറ്റാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളുകളായി മികച്ച ഫോമില്‍ കളിക്കാന്‍ കഴിയാത്ത ബെയിലിനെ റയല്‍ ഈ സീസണില്‍ ഒഴിവാക്കുമെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here