എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ് പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും

എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും. രാവിലെ പത്തിന് തിരുവനന്തപുരം വിജെടി ഹാളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലും തുടര്‍ചര്‍ച്ചയിലും എസ്എഫ്‌ഐക്കെതിരെ ആരോപണങ്ങളുയരും.
വിദ്യാര്‍ഥി റാലിയോടെയായിരുന്നു എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തുടക്കം. തുടര്‍ന്നുനടന്ന പൊതുയോഗം സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്യാമ്പസുകളിലെ ഇതരസംഘടകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. യൂണിവേഴ്സിറ്റി സംഭവങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും.
ജില്ലാസമ്മേളന ചര്‍ച്ചകളില്‍ വലിയ വിമര്‍ശനമാണ് എസ്എഫ്‌ഐക്കെതിരെ ഉയര്‍ന്നത്. ഇതിനു സമാനമായ അവസ്ഥയായിരിക്കും സംസ്ഥാന സമ്മേളനത്തിലും. നാളെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെയാണ് സമ്മേളനം അവസാനിക്കുക. തുടര്‍ന്നു നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here