അഞ്ചു വർഷം നീണ്ട പ്രണയം: സന്ദീപ് വാര്യർ വിവാഹിതനായി; വധു രാജ്യാന്തര റോളർ സ്കേറ്റിംഗ് താരം ആരതി കസ്തൂരിരാജൻ; ചിത്രങ്ങൾ കാണാം

മലയാളി പേസർ സന്ദീപ് വാര്യർ വിവാഹിതനായി. രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജാണ് വധു. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ചുവര്‍ഷം മുമ്പ് ചെന്നൈയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ അതിഥിയായെത്തിയപ്പോഴാണ് സന്ദീപ് ആരതിയെ കണ്ടുമുട്ടുന്നത്‌. ആ കൂടിക്കാഴ്ച്ച പിന്നീട് പ്രണയമായി വളരുകയായിരുന്നു.

Read Also: ‘ഫീൽഡിൽ ഞാനേറ്റവുമധികം ശ്രദ്ധിക്കുന്ന രണ്ട് ബൗളർമാർ ബുംറയും ഭുവിയുമാണ്’; ഐപിഎല്ലിൽ അരങ്ങേറിയ മലയാളി പേസർ സന്ദീപ് വാര്യർ 24 ന്യൂസിനോട്

എട്ടു വര്‍ഷമായി രഞ്ജി ട്രോഫിയില്‍ കേരളത്തിൻ്റെ സുപ്രധാന താരമാണ് സന്ദീപ്. ഇന്ത്യ എ ടീം അംഗമായ സന്ദീപ്, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിച്ചിട്ടുണ്ട്. 21ആം വയസ്സിൽ റോയൽ ചലഞ്ചേഴ്സ് സ്ക്വാഡിൽ ഉൾപ്പെട്ട സന്ദീപ് മൂന്നു കൊല്ലം ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഇറങ്ങിയില്ല. കഴിഞ്ഞ സീസണിൽ പകരക്കാരനായി നൈറ്റ് റൈഡേഴ്സിൽ എത്തിയ സന്ദീപ് മികച്ച പ്രകടനം നടത്തിയിരുന്നു. തൃശൂര്‍ എരവിമംഗലം സ്മൃതിയില്‍ ശങ്കരന്‍ കുട്ടിയുടേയും ലക്ഷ്മിയുടേയും മകനാണ് ഈ 28കാരൻ.

Read Also: മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ്; വിൻഡീസ് എയെ ചുരുട്ടിക്കൂട്ടി സന്ദീപ് വാര്യർ

ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ ബില്‍ഡര്‍ സി കസ്തൂരിരാജിന്റേയും ഗൈനക്കോളജിസ്റ്റ് ഡോ. മാലാ രാജിന്റേയും മകളാണ് ആരതി. ബെല്‍ജിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പില്‍ രണ്ടാമതെത്തി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ആരതി നേടിയിരുന്നു. ദേശീയ, രാജ്യാന്തര തലങ്ങളിലായി 130 മെഡലുകള്‍ ആരതിയുടെ പേരിലുണ്ട്. ഇതില്‍ 11 സ്വര്‍ണവും ഉൾപ്പെട്ടിട്ടുണ്ട്. നിലവില്‍ ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More