അവിചാരിതമായി മാരത്തണിൽ പെട്ടു; ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നായ: ചിത്രങ്ങൾ, വീഡിയോ

അബദ്ധത്തിൽ മാരത്തൺ ഓടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ് ഒരു നായ. അമേരിക്കയിലെ അലബാമയിൽ നടന്ന എൽക്മോണ്ട് ട്രാക്‌ലസ് ട്രെയിൻ ഹാഫ് മാരത്തണിലാണ് ലുഡിവിൻ എന്ന് പേരുള്ള നായ ഏഴാം സ്ഥാനത്തെത്തിയത്. ഒന്നര മണിക്കൂറെടുത്താണ് ലുഡിവിൻ ഓട്ടം പൂർത്തിയാക്കിയത്.

മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയതാണ് ലുഡിവിൻ. നോക്കുമ്പോൾ വീടിനു മുന്നിലൂടെ ആൾക്കാരുടെ കൂട്ടയോട്ടം. കൗതുകം കയറിയ അവൾ ആൾക്കൂട്ടത്തിനിടയിലേക്കു കയറി ഒപ്പം ഓടാൻ തുടങ്ങി. ഓട്ടം പൂർത്തിയാക്കിയെന്നു മാത്രമല്ല, അവൾ ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്ത് മെഡലും സ്വന്തമാക്കി. മെഡലണിഞ്ഞു നിൽക്കുന്ന ലുഡിവിൻ്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

“വാതിൽ തുറന്നതു മാത്രമേ എനിക്കോർമയുള്ളൂ. അവൾ കുതിച്ചോടുകയായിരുന്നു. മറ്റ് ഓട്ടക്കാർക്കിടയിൽ അവർക്ക് തടസ്സമുണ്ടാക്കി അവൾ ഓടുമോ എന്നതായിരുന്നു എൻ്റെ ആശങ്ക. അവൾ മടിച്ചിയാണ്. ഹാഫ് മാരത്തൺ മുഴുവൻ അവൾ ഓടിത്തീർത്തത് എനിക്ക് വലിയ അത്ഭുതമുണ്ടാക്കി”- ലുഡ്‌വിൻ്റെ ഉടമ പറയുന്നു.

“മിക്കപ്പോഴും അവൾ തിരികെ വീട്ടിലേക്ക് മടങ്ങുമെന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോഴൊക്കെ അവൾ എന്നെ മറികടന്ന് ഓടി മുന്നിലെത്തിക്കൊണ്ടിരുന്നു. മാരത്തൺ ട്രാക്കിലൂടെ അല്പദൂരം ഓടിയിട്ട് കുറച്ച് മണം പിടിച്ചൊക്കെ നിന്നിട്ടാണ് അവൾ പിന്നീട് ഓടിയത്”- മാരത്തണിൽ നാലാമത് ഫിനിഷ് ചെയ്ത ജിം ക്ലെമൻസ് പറയുന്നു.

2016ൽ നടന്ന സംഭവം ഇപ്പോഴാണ് വൈറലാവുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More