ഇന്നത്തെ പ്രധാനവാർത്തകൾ (07/10/2019)

പൂതന പരാമർശം: ജി സുധാകരനെതിരെ തെളിവ് ഹാജരാക്കാൻ ഷാനിമോൾക്കായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്
പൂതന പരാമർശത്തിൽ ആലപ്പുഴ കളക്ടർ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി.
കൂടത്തായി കൊലപാതക പരമ്പര; ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കൂടത്തായി: കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്
കൂടത്തായിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായി റൂറൽ എസ്.പി കെ.ജി സൈമൺ.
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ താനല്ല ഒപ്പിട്ടതെന്ന് എൻഐടി സെക്യൂരിറ്റി ജീവനക്കാരൻ മഹേഷ്. ട്വന്റിഫോറിനോടാണ് മഹേഷ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മനോജിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി
കൂടത്തായി കൊലക്കേസ് പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മനോജിനെ
സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. മനോജ് തെറ്റ് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
2011 ൽ റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു : മുൻ എസ്‌ഐ
റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് റോയിയുടെ മരണം തുടക്കത്തിൽ അന്വേഷിച്ച എസ്‌ഐ രാമനുണ്ണി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു.
ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹവും ഫ്‌ളാറ്റിലെ ആത്മഹത്യയും തമ്മിൽ ബന്ധമുള്ളതായി സൂചന
ഏഴ് മാസങ്ങൾക്ക് മുമ്പ് ആലുവ പെരിയാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു.
വിജിത്ത് കൊലപാതക കേസ്; മുഖ്യ പ്രതി അറസ്റ്റിൽ
തൃശൂർ ശ്രീനാരായണപുരം കട്ടൻബസാർ വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. ഒഡീഷ ഗംഗാപൂർ സ്വദേശി ടൊഫാൻ മല്ലിക്ക് ആണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് വിജിത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here