ഇന്നത്തെ പ്രധാന വാർത്തകൾ (09-10-2019)
ശബരിമല വിമാനത്താവളം തർക്കഭൂമിയായ ചെറുവളളി എസ്റ്റേറ്റിൽ തന്നെ
നിർദ്ദിഷ്ട ശബരിമല വിമാനത്താവളം തർക്കഭൂമിയായ ചെറുവളളിഎസ്റ്റേറ്റിൽ തന്നെ
നിർമിക്കും. ഭൂമി ഏറ്റെടുക്കാൻ നിയമ മാർഗങ്ങൾ തേടാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ്ഭൂമി എറ്റെടുക്കുക.
കേരള ബാങ്കിന് ആര്‍ബിഐ അനുമതി; കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ത്ഥ്യമാകും
കേരളാ ബാങ്ക് രൂപീകരണത്തിന് സര്‍ക്കാരിന് അനുമതി. ഇതുസംബന്ധിച്ചുള്ള ആര്‍ബിഐയുടെ അനുമതി കത്ത് സര്‍ക്കാരിന് ലഭിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകും. 14 ജില്ലാ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാകും കേരള ബാങ്ക് രൂപീകരിക്കുക.
കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യൻ ഒളിവിൽ
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സ്യൻ ഒളിവിൽ. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ ശരീരത്തിൽ കണ്ടെത്തിയ ഏലസ് പൂജിച്ചു കൊടുത്തത് ഇയാളാണെന്ന് കരുതുന്നു. ഇയാളുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. രാവിലെ വീട്ടിൽ നിന്ന് പോയതാണെന്ന് ജ്യോത്സ്യന്റെ അച്ഛൻ പ്രതികരിച്ചു.
ടോം തോമസിന് അതൃപ്തി ഉണ്ടായിരുന്നെന്ന് റെഞ്ചി പറഞ്ഞ ആൾ ജോളിയുടെ സഹോദരീ ഭർത്താവ് ജോണി
ജോളിയുടെ മുൻഭർത്താവ് റോയിയുടെ അച്ഛൻ ടോം തോമസിന് വീട്ടിൽ കയറ്റാൻ താൽപര്യമില്ലാതിരുന്ന ആൾ ജോളിയുടെ സഹോദരീ ഭർത്താവ് ജോണി. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് ജോണി വീട്ടിൽ വരികയും ഒസ്യത്ത് തയ്യാറാക്കാൻ ജോളിയെ സഹായിക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ജോണിക്ക് ജോളിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.
കൂടത്തായി അന്വേഷണത്തിന് ആറംഗ സംഘം; ജോളിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച്
കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിൽ നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം. പ്രതി ജോളിയെയും കൂട്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here