പീറ്റർ ഹാൻഡ്കെയ്ക്കിന് സാഹിത്യ നൊബേൽ നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെയ്ക്കിന് സാഹിത്യ നൊബേൽ നൽകിയതിനെതിരെ പ്രതിഷേധം. പീറ്റർ ഹാൻഡ്കെക്ക് സെർബിയയിലെ തീവ്ര വലതുപക്ഷ ദേശീയതയുടെ വക്താവെന്ന് ആരോപണം.
കൂട്ടക്കൊലകളുടെ പേരിൽ വിചാരണ നേരിട്ട മുൻ പ്രസിഡന്റ് സ്ലൊബോദാൻ മിലോസെവിച്ചിന്റെ ആരാധകനാണ് പീറ്റർ ഹാൻഡ്കെക്ക് എന്നാണ് വിമർശകരുടെ വാദം. ഹാൻഡ്‌കെയ്ക്കിന് നൽകിയ നൊബേൽ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ പെറ്റിഷനിൽ ഒപ്പുവെച്ചത് 20000 പേരാണ്.
1990കളിൽ നടന്ന വംശഹത്യയുടെ പേരിലാണ് സെർബിയൻ മുൻ പ്രസിഡന്റ് സ്ലൊബോദാൻ മിലോസെവിച്ച് വിചാരണ നേരിട്ടത്. സെർബിയൻ മേധാവിത്വത്തിനെതിരെ ഉയർന്ന എതിർപ്പാണ് കൂട്ടക്കൊലകളിലേക്ക് മിലോസെവിച്ചിനെ നയിച്ചത്. എന്നാൽ, മിലോസെവിച്ചിനെ ന്യായീകരിച്ച് പീറ്റർ ഹാൻഡ്‌കെ രംഗത്തെത്തിയിരുന്നു. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത വ്യക്തിയാണ് പീറ്റർ ഹാൻഡ്കെക്ക്. നിരവധി സിനിമകൾക്കും അദ്ധേഹം തിരക്കഥയെഴുതിയിട്ടുണ്ട്. ഭാഷാചാതുര്യം കൊണ്ട് മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റർ ഹാൻഡ്കെയുടെതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപന വേളയിൽ സ്വീഡിഷ് അക്കാദമിയുടെ വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here