ഇന്നത്തെ പ്രധാന വാർത്തകൾ (14-10-2019)

കൂടത്തായി കൊലപാതകം; പൊന്നാമറ്റം വീട്ടിൽ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തി

കൂടത്തായി കൊലപാതക കേസിൽ പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കുപ്പി കണ്ടെത്തി. ജോളിയാണ് കുപ്പി എടുത്തുനൽകിയത്. ചെറിയ കുപ്പിലിയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കള ഭാഗത്തെ റാക്കിൽ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്. ഇന്ന് രാത്രിയാണ് ജോളിയ പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുപ്പ് തുടങ്ങയിത്.

ജോളിയെ പൊന്നാമറ്റത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കൂടത്തായി കൊലപാതക കേസിൽ ജോളിയ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. സയനൈഡ് കണ്ടെത്തുകയാണ് ലക്ഷ്യം.

പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി

പിറവം വലിയ പള്ളിയുടെ താക്കോലും അനുബന്ധ രേഖകളും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. മൂവാറ്റുപുഴ
ആർഡിഒ നേരിട്ടെത്തിയാണ് ഓർത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കാട്ടിലിന് താക്കോൽ കൈമാറിയത്. തുടർന്ന് വൈദികരും വിശ്വാസികളും ചേർന്ന് പള്ളിയിൽ പ്രാർത്ഥന നടത്തി.

മരട് ഫ്‌ളാറ്റ് വിഷയം: നഷ്ടപരിഹാരം നൽകേണ്ടവരുടെ ആദ്യ പട്ടിക സർക്കാറിന് കൈമാറി

മരട് ഫ്‌ളാറ്റിൽ നഷ്ടപരിഹാരം നൽകേണ്ടവരുടെ ആദ്യ പട്ടിക ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ കമ്മിറ്റി സർക്കാറിന് കൈമാറി. നഷ്ട പരിഹാരം ലഭിക്കേണ്ട 14 പേരുടെ പട്ടികയാണ് കമ്മിറ്റി സർക്കാറിന് കൈമാറിയത്. പട്ടികയിൽ 3 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ നൽകാൻ നിർദേശിച്ചിരിക്കുന്നത്. ശേഷിക്കുന്ന 11 പേർക്ക് 13 ലക്ഷം മുതൽ 21 ലക്ഷം വരെ നൽകാനാണ് നിർദേശം. മരടിലെ ഫ്‌ളാറ്റിൽ കെട്ടിടത്തിന്റെ വിലക്ക് ആനുപാതികമായിട്ടാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്. രണ്ട് കോടി ആവശ്യപ്പെട്ടയാൾക്കും 25 ലക്ഷം മാത്രമേ ലഭിക്കൂ. ആദ്യ പട്ടികയിലെ 14 പേരിൽ എല്ലാവർക്കും 25 ലക്ഷം നൽകില്ല. 13 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് നൽകാനാണ് നിർദേശമുള്ളത്.

ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രിംകോടതിയിൽ

കർശന ഉപാധിയോടെയാണെങ്കിലും നടൻ ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രിംകോടതിയിൽ. നടൻ ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. എന്നാൽ പകർപ്പ് നൽകരുതെന്ന് രേഖാമൂലം സമർപ്പിച്ച വാദമുഖത്തിൽ നടി ആവശ്യപ്പെട്ടു. അതേസമയം, ദിലീപിന്റെ ആവശ്യത്തെ എതിർത്ത് സംസ്ഥാന സർക്കാരും വാദമുഖങ്ങൾ എഴുതിനൽകി.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വീണ്ടും മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ്

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വീണ്ടും മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തലശേരി സബ്കളക്ടർ ആസിഫ് കെ യൂസഫ് സിവിൽ സർവീസ് നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ച്: ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

തലശേരി സബ്കളക്ടർ ആസിഫ് കെ യൂസഫ് സിവിൽ സർവീസ് ഒബിസി ക്യാറ്റഗറിയിൽ പ്രവേശനം നേടാനായി വാർഷിക വരുമാനം കുറച്ച് കാണിച്ച രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസന്വേഷിക്കുന്ന എറണാകുളം കളക്ടർ മൂന്ന് മാസത്തിലേറെയായിട്ടും ഇതുവരെ റിപ്പോർട്ട് സമർപിച്ചിട്ടില്ല.

കൂടത്തായി കൂട്ടക്കൊല കേസ്: ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെയും അച്ഛൻ സഖറിയാസിന്റെയും മൊഴിയെടുക്കുന്നു

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെയും അച്ഛൻ സഖറിയാസിന്റെയും മൊഴിയെടുക്കുന്നു. വടകര റൂറൽ എസ്പി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. ജോളിയെയും എസ്പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഫൊറൻസിക്കിന്റെ വിദഗ്ധസംഘവും എത്തിയിട്ടുണ്ട്.അതിനിടെ പൊലിസ് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെളിവെടുത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More