ഇന്നത്തെ പ്രധാനവാർത്തകൾ (16/10/2019)

ജോളി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. കസ്റ്റഡി റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
അയോധ്യാ ഭൂമി തർക്കക്കേസ്; സുപ്രിംകോടതി വിധി പറയാൻ മാറ്റി
നാടകീയ രംഗങ്ങൾക്കും സമവായ നീക്കങ്ങൾക്കുമിടെ അയോധ്യാ ഭൂമി തർക്കക്കേസ് സുപ്രിംകോടതി വിധി പറയാൻ മാറ്റി. കക്ഷികൾക്ക് കൂടുതൽ കാര്യങ്ങൾ അറിയിക്കാനുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ രേഖാമൂലം സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി.
‘ചർച്ചകൾ തീവ്രമാകാതിരിക്കാൻ ശ്രദ്ധിക്കണം’; അയോധ്യാ കേസിൽ മാധ്യമങ്ങൾക്ക് മാർഗനിർദേശം
അയോധ്യാ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മാർഗനിർദേശം. കേന്ദ്ര വാർത്താപ്രഷേപണ അതോറിറ്റിയാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. കോടതി നടപടികൾ മുൻനിർത്തി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാർഗ നിർദേശത്തിൽ പറയുന്നു.
മരട് ഫഌറ്റ് നിർമാതാക്കൾ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. നിയമലംഘനമാണെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥർ കെട്ടിട നിർമാണത്തിന് അനുമതി നൽകി.
കുട്ടിക്കടത്ത് ആരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്താണെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും സിബിഐ അന്വേഷണം അവസാനിപ്പിച്ചു.
പഞ്ചാബ് സ്വദേശിയായ വ്യാപാരി കശ്മീരിൽ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പഞ്ചാബ് സ്വദേശിയായ വ്യാപാരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷോപ്പിയാൻ മേഖലയിൽ ബുധനാഴ്ച വൈകീട്ട് 7.30 നാണ് സംഭവം. ആപ്പിൾ വ്യാപാരിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തളളി
എഫ്‌സിസി സന്യാസ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തളളി. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് വത്തിക്കാൻ പൗരസ്ത്യ തിരുസഭ അപ്പീൽ തളളിയത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. സർക്കാർ, അർദ്ധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here