സ്‌പെക്ട്രമില്ല; ഇന്ത്യയില്‍ പിക്‌സല്‍ 4 ഫോണ്‍ അവതരിപ്പിക്കില്ലെന്ന് ഗൂഗിള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൂഗിളിന്റെ പിക്‌സല്‍ 4 മോഡല്‍ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്ന് ഗൂഗിള്‍. ഇന്ത്യയില്‍ പിക്‌സല്‍ 4 ഫോണുകള്‍ നിലവില്‍ അവതരിപ്പിക്കില്ലെന്നും ഭാവിയില്‍ ഫോണുകള്‍ അവതരിപ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ പിക്‌സലിന്റെ നാലാം തലമുറ ഫോണുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ്എല്‍ എന്നിവയാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാത്തതിന് പിന്നിലെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് 60 മെഗാഹെഡ്‌സിന്റെ സ്‌പെക്ട്രം ബാന്‍ഡ് ഇന്ത്യയില്‍ ഇല്ലെന്നുള്ളതാണ്.
Read More: പബ്ജി മൊബൈല്‍ 0.15; പുതിയ അപ്‌ഡേഷനില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പിക്‌സല്‍ 4 ഫോണിലുള്ള സൊളി റഡാര്‍ ചിപ്പ് പ്രവര്‍ത്തിക്കുന്നതിന് 60 എംഎച്ച്‌സെഡ് സ്‌പെക്ട്രത്തിന്റെ ആവശ്യമുണ്ട്. മോഷന്‍ സെന്‍സര്‍ അടക്കമുള്ള സൗകര്യങ്ങളാണ് സൊളി റഡാര്‍ ചിപ്പ് നല്‍കുന്നത്. ആംഗ്യങ്ങള്‍കൊണ്ടും ശബ്ദം കൊണ്ടും ഫോണിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് സൊളി റഡാര്‍ ചിപ്പിലൂടെ സാധിക്കും. മുഖം തിരിച്ചറിയുന്നതിനുള്ള പ്രത്യേക സൗകര്യവും ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാകില്ല. സ്‌പെക്ട്രം ബ്രാന്‍ഡിനെ സംബന്ധിച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്ക് ഇതുവരെ ഇത് ലഭ്യമായിട്ടില്ല.
Read More:ഇന്ത്യയില്‍ വിലകൂടിയ ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഷവോമി; 10,000 സ്‌റ്റോറുകള്‍ ആരംഭിക്കും
എന്നാല്‍ ഇന്ത്യയില്‍ പിക്‌സല്‍ ഫോണ്‍ അവതരിപ്പിക്കാത്തതിന്റെ കാരണം സ്‌പെക്ട്രം ബാന്‍ഡ് ആയിരിക്കില്ലെന്നാണ് പല വിദഗ്ധരും പറയുന്നത്. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഗൂഗിള്‍ ആലോചിച്ചിട്ടു പോലുമുണ്ടാവില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഒരു ശതമാനത്തില്‍ വളരെ താഴെയാണ് പിക്സല്‍ ഫോണുകളുടെ ഇന്ത്യയിലെ സാന്നിധ്യം. വിതരണ ശൃംഖല ശക്തിപ്പെടുത്താത്തതാണ് പ്രശ്നം. ഓണ്‍ലൈനിലൂടെയുള്ള വില്‍പന 40 ശതമാനമാണ് ഇന്ത്യയില്‍ നടക്കുന്നത്. കടകളിലൂടെയുള്ള വില്‍പന ശക്തിപ്പെടുത്താനുള്ള ശ്രമം ഗൂഗിള്‍ നടത്തിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here