Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (26-11-2019)

November 26, 2019
Google News 1 minute Read

‘തങ്ങൾ അയ്യപ്പഭക്തർ, വീണ്ടും വരും’: തൃപ്തി ദേശായി മടങ്ങി

ശബരിമല ദർശനം നടത്താതെ തൃപ്തി ദേശായി മടങ്ങി. തങ്ങൾ അയ്യപ്പഭക്തരാണെന്നും ആക്ടിവിസത്തിന് എത്തിയതല്ലെന്നും തൃപ്തി ദേശായി പറഞ്ഞു. വീണ്ടും വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സഞ്ജു വിൻഡീസ് പരമ്പരക്കുള്ള ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

മലയാളി താരം ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി-20 പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിനെ തിരികെ വിളിക്കുമെന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിനെതിരെ ടീമിലെടുത്തിട്ടും ഒരു മത്സരം പോലും കളിപ്പിക്കാത്ത സെലക്ഷൻ കമ്മറ്റിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ ആലോചിക്കുന്നുണ്ടെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്.

ബിന്ദു അമ്മിണി മന്ത്രി എകെ ബാലനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നോ ? [24 Fact Check]

ഒട്ടേറെ നാടകീയ രംഗങ്ങൾക്കും ആക്രമസംഭവങ്ങൾക്കും വഴിവച്ചുകൊണ്ടാണ് ബിന്ദു അമ്മിണി അടങ്ങുന്ന തൃപ്തി ദേശായിയുടെ സംഘം ശബരിമല സന്നിധാനത്തേക്ക് യാത്രതിരിച്ചത്. എന്നാൽ കൊച്ചിയിൽവച്ച് ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി ആക്രമണം ഉണ്ടാവുകയും തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാത്തവിധത്തിൽ ആചാര സംരക്ഷകർ തടയുകയും ചെയ്യുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ വിവിധ പാർട്ടികൾ ഉന്നയിച്ചിരുന്നു. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ബിന്ദു അമ്മിണി മന്ത്രി എകെ ബാലനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ഏറ്റവും പുതിയ ആരോപണം. എന്നാൽ ഇതിൽ സത്യമുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നിൽക്കാതെയാണ് ഇരുവരുടേയും രാജി.

അജിത് പവാർ രാജിവച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ രാജിവച്ചു. എൻസിപിയെ ചതിച്ച് ബിജെപിയുമായി കൂടിച്ചേർന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ അധികാരത്തിലേറ്റാൻ പ്രഥമ പങ്കുവഹിച്ചിരുന്നു അജിത് പവാർ. നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് അജിത് പവാറിന്റെ രാജി.

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതി വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി.

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. . ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here