ഇന്നത്തെ പ്രധാന വാർത്തകൾ (10-12-2019)

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം; അസമിൽ 12 മണിക്കൂർ ബന്ദ്

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ട് മണിക്കൂർ ബന്ദ് ആരംഭിച്ചു. അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

പൗരത്വ ഭേദഗതി ബിൽ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്

പൗരത്വ ഭേഭഗതി ബിൽ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്. അർധരാത്രിയ്ക്ക് ശേഷം ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിന് ശേഷം ബിൽ ലോകസഭയിൽ പാസായതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. 80 ന് എതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബിൽ പാസാക്കിയത്. ബിൽ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമല്ലെന്നും മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ച പാർട്ടി കോൺഗ്രസ് ആണെന്നും ബില്ലിന്മേൽ നടന്ന ചർച്ച ഉപസംഹരിച്ച് അമിത് ഷാ വ്യക്തമാക്കി. അടുത്ത ഘട്ടമായി രാജ്യമാകെ പൗരത്വ രജിസ്ട്രാർ ബാധകമാക്കുന്ന നിയമ നിർമാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More