എൺപതുകളുടെ സ്റ്റൈലിൽ ‘വണ്ടർ വുമൺ 1984’ന്റെ കലക്കൻ ട്രെയിലർ
ഒന്നാം ലോക മഹായുദ്ധകാലത്ത് നിന്നും വണ്ടർ വുമൺ 1984ലേക്ക് വരുന്നു. രണ്ടാം ഭാഗത്തിന്റെ ട്രെയിലർ കണ്ടത് 18 ദശലക്ഷം പേർ. എൺപതുകളുടെ സ്റ്റൈലിലാണ് ട്രെയിലറിന്റെ പശ്ചാത്തല സംഗീതം പോലും. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
ഗാൽ ഗഡോറ്റ് നായികയായ സിനിമ ഒന്നാം ഭാഗത്തിന്റെ സംവിധായിക പാറ്റി ജെൻകിൻസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ക്രിസ് പൈൻ ‘സ്റ്റീവ് ട്രിവോർ’ എന്ന കഥാപാത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. പെട്രോ പാസ്‌കൽ, ക്രിസ്റ്റൻ വിഗ് തുടങ്ങിയവരും സിനിമയിലുണ്ട്. 2020 ജൂണിൽ സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.
നേരത്തെ സിനിമ ചിത്രീകരണത്തിനിടെ നായിക ഗാൽ ഗഡോറ്റിന് നട്ടെല്ലിന് നന്നായി പരുക്കേറ്റുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ സിനിമയേക്കാൾ ബുദ്ധിമുട്ടേറിയ സംഘട്ടന രംഗങ്ങളാണ് ഗാലിന് സിനിമയിൽ ചെയ്യാനുണ്ടായിരുന്നത്. പക്ഷേ നായിക തളരാതെ അഭിനയിച്ച് ശരിക്കും വണ്ടർ വുമണായി.
wonder woman trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here