മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തർക്കാൻ ഇനി 9 ദിവസം

മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തർക്കാൻ ഇനി 9 ദിവസം. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ ഇന്ന് ചർച്ച നടത്തും.
ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുകൾ ആദ്യം നിറയ്ക്കുക. ഈ ഫ്‌ളാറ്റിന് സമീപത്താണ് തേവര കുണ്ടന്നൂർ പാലം. പാലത്തിന് ബലക്ഷയമുണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ വിദ്ഗ്ദർ ഇത് തള്ളുകയാണെങ്കിലും ആശങ്കയുണ്ടെന്ന നിലപാടിലാണ് മരട് നഗര സഭ. ഈ ഫ്‌ളാറ്റിനോട് ചേർന്നുള്ള വീടും സുരക്ഷാ ഭീഷണിയിലാണ്.
ആൽഫാ സെറീൻ ഫ്‌ളാറ്റാണ് സ്‌ഫോടനം നടത്തുന്നതിന് ഏറ്റവും വെല്ലുവിളി നേരിടുന്നത്. ഈ ഫ്‌ളാറ്റിന്റെ 100 മീറ്റർ ചുറ്റളവിൽ 40ലധികം വീടുകളാണ് ഉള്ളത്. 18ലധികം വീടുകൾക്ക് ഇതിനകം വിള്ളൽ വീണു. പൊളിക്കുന്നതിൽ ഏറ്റവും ചെറുത് ഗോൾഡൻ കായലോരം ഫ്‌ളാറ്റാണ്. സമീപത്തുള്ള അംഗൻവാടി മാത്രമാണ് ഇവിടെ കാര്യമായ സുരക്ഷാ ഭീഷണി നേരിടുന്നത്.
Read Also : മരട് ഫ്‌ളാറ്റ് പൊളിക്കൽ; അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ച് സമീപവാസികൾ
ജെയിൻ കോറൽകോവ് ഫ്‌ളാറ്റിൽ പൊളിക്കൽ ജോലികൾ അന്തിമ ഘട്ടത്തിലാണ്. സ്‌ഫോടനത്തിന് പൂർണ സജ്ജമാണ് ജെയിൻ ഫ്‌ളാറ്റ്. ഈ ഫ്‌ളാറ്റിന്റെ പരസരത്ത് ജനവാസം കുറവാണ്.
അതേസമയം ആൽഫാ സെറീൻ ഫ്‌ളാറ്റിന്റെ സമീപത്ത് താമസിക്കുന്നവർ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
Story Highlights- Maradu Flat,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here