ഇന്നത്തെ പ്രധാന വാർത്തകൾ (13-01-2020)
ശബരിമലയിലെ യുവതി പ്രവേശനം; ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ഇന്ന്
ശബരിമലയിലെ യുവതി പ്രവേശനം വിഷയത്തിൽ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ ആണ് 9 അംഗ ബെഞ്ച്
തിരുമാനം എടുക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ എതാനും മാസങ്ങൾ നടപടിക്രമങ്ങൾ നീളാനാണ് സാധ്യത.
ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ 9 പേരെ ഇന്ന് ചോദ്യം ചെയ്യും
ജെഎൻയു ആക്രമവുമായി ബന്ധപ്പെട്ട് ഐഷി ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here