മടങ്ങി വരവ് ഗംഭീരം; സാനിയ ഹൊബാർട്ട് ടൂർണമെന്റിന്റെ ഫൈനലിൽ

രണ്ട് വർഷത്തിനു ശേഷം റാക്കറ്റേന്തിയ ആദ്യ ടൂർണമെൻ്റിൽ തന്നെ ടെന്നിസ് താരം സാനിയ മിർസ ഫൈനലിൽ. ഓസ്ട്രേലിയയിൽ നടക്കുന്ന ഹൊബാർട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സിലാണ് സാനിയ ഫൈനലിൽ പ്രവേശിച്ചത്. ഉക്രയിന്റെ നാഡിയ കിച്ചനോക്കാണ് സാനിയയുടെ പങ്കാളി.
സ്ലൊവേനിയന്‍ ചെക്ക് ജോഡിയായ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെയാണ് സെമിഫൈനലിൽ സാനിയ-നാഡിയ സഖ്യം പരാജയപ്പെടുത്തിയത്. 7-6, 6-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ-ഉക്രയിൻ സഖ്യത്തിൻ്റെ വിജയം. ക്വാർട്ടറിൽ അമേരിക്കയുടെ വാനിയ കിങ്-ക്രിസ്റ്റീന മക്ഹേല്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവർ സെമിഫൈനലിൽ പ്രവേശിച്ചത്. സ്‌കോര്‍ 6-2, 4-6, 10-4.
33 കാരിയായ സാനിയ 2017 ഒക്ടോബറിലെ ചൈന ഓപ്പണിലാണ് അവസാനമായി കളിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ശേഷം അടുത്തിടെ പരിശീലനം പുനരാരംഭിച്ച അവർ തിരികെ വന്നിരിക്കുകയാണ്.
2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കും വിവാഹിതരായത്. 2009ൽ ബാല്യകാല സുഹൃത്ത് സൊഹ്റബ് മിർസയുമായി വിവഹനിശ്ചയം കഴിഞ്ഞുവെങ്കിലും ഏറെ വൈകാതെ അത് പിൻവലിച്ചിട്ടാണ് ഷൊഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. 2010 ഏപ്രിൽ 123നായിരുന്നു സെലബ്രിറ്റി വിവാഹം.
Story Highlights: Sania Mirza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here